Flash News

Nattu Media

മുക്കത്ത് പട്ടാപകൽ വീട്ടിൽ കയറി മോഷണം,2000 രൂപയും കുട്ടിയുടെ സ്വർണ വളയുമാണ് മോഷണം പോയത്


മുക്കം കയ്യിട്ടാ പൊയിലിൽ പട്ടാപകൽ വീട്ടിൽ കയറി മോഷണം.കയ്യിട്ടാ പൊയിലിൽ മരപ്പാടിമ്മൽ വിലാസിനിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ ഒൻപതര മണിക്ക് മോഷണം നടന്നത്.2000 രൂപയും കുട്ടിയുടെ സ്വർണ വളയുമാണ് മോഷണം പോയത്.മുക്കം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവ സമയത്ത് വിലാസിനി പുറക് വശത്ത് വസ്ത്രം അലക്കാൻ പോയതായിരുന്നു. അലക്കാൻ പോവുന്ന സമയത് മുൻവശത്തെ വാതിൽ അടച്ച് കുറ്റിയിട്ട് പുറക് വശത്തെ വാതിൽ ചാരിയാണ് പോയത് കുറച്ച് കഴിഞ്ഞ് ശബ്ദം കേട്ട് വന്ന് നോക്കുമ്പോൾ പുറകിലെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു.ഉടനെ ജനൽ വഴി നോക്കിയപ്പോൾ കിടപ്പുമുറിയിൽ ഒരാളെക്കണ്ടു. വിലാസിനിയെ കണ്ട് മോഷ്ടാവ് മുൻവശത്തെ വാതിൽ തുറന്ന് വാതിലിന്റെ ചാവിയും എടുത്ത് ഓടി റോഡിൽ സ്കൂട്ടറുമായി നിന്ന ആളുടെ കൂടെ കയറി രക്ഷപെടുകയായിരുന്നു. മുക്കം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഡോഗ് സ്കോഡ് എത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)