Flash News

Nattu Media

വമ്പൻ വർദ്ധനവിന് ശേഷം വിശ്രമിച്ച് സ്വർണവില

സ്വർണവിലയിൽ മാറ്റമില്ല. അഞ്ച് ദിവസങ്ങൾ തുടർച്ചയായി വില വര്ധിച്ചതിന് ശേഷം ഇന്നും ഇന്നലെയുമായി സ്വാരാനാവില്ല ഉയർന്നിട്ടില്ല. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവ്യാപരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,600 രൂപയാണ്. 

അഞ്ച് ദിവസങ്ങൾ തുടർച്ചയായി വില വര്ധിച്ചതിന് ശേഷം സ്വർണവില ഇന്നലെയും ഇന്നും മാറ്റമില്ലാതെ തുടർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവ്യാപരം നടക്കുന്നത്. ഇന്നലെ മാത്രം 400  രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,600 രൂപയാണ്. 

മാർച്ച് ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയരുന്നുണ്ട്. 2,520 രൂപയാണ് ഇതുവരെ വർധിച്ചു. ശനിയാഴ്ച മാത്രം 400  രൂപയാണ് സ്വർണത്തിന് വർധിച്ചത്. യു എസ് വിപണി നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ തുടർന്നാണ് സ്വർണവില ഉയരുന്നത്. വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് വില വർദ്ധനവ്. അതേസമയം സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സമയം ആണിത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില   6075 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5040 രൂപയാണ്. വെള്ളിയുടെ വില 79 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)