Flash News

Nattu Media

'ഷൈനിംഗ് സ്റ്റാർസ് ' കോൺവക്കേഷൻ


വെസ്റ്റ് കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിൽ ദ്വിവർഷ ഇംഗ്ലീഷ്  കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് കോൺവക്കേഷൻ സംഘടിപ്പിച്ചു.


' ഷൈനിംഗ് സ്റ്റാർസ് '  എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങ് വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു.

എസ് എം സി ചെയർമാൻ ശിഹാബ് തൊട്ടിമ്മൽ , പിടിഎ വൈസ് പ്രസിഡണ്ട് ഷംസു കുന്നത്ത്,എം പി ടി എ ചെയർപേഴ്സൺ ജുവൈരിയ ഷഫ്രീൻ, സീനിയർ അസിസ്റ്റൻ്റ് സി അബ്ദുൽ കരീം, എച്ച് എം ഇൻചാർജ്ജ് ഷമീറ കക്കോടി, സഫീറ ചേന്ദമംഗല്ലൂർ, റാഹില ചെറുവാടി തുടങ്ങിയവർ സംസാരിച്ചു. 

ഫരീദ പൊക്കുന്ന്, റസിയ കമ്പളത്ത്, ലുലു കാമിൽ, റംല താത്തൂർ, കെ സാറ, എം എം ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി. കോഴ്സ് പൂർത്തിയാക്കിയ കുരുന്നുകൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)