Flash News

Nattu Media

സ്വർണവില; ഈ മാസത്തെ ആദ്യ ഇടിവ്, പ്രതീക്ഷയിൽ സ്വർണാഭരണ ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.. തുടർച്ചയായമൂന്ന് ദിവസം സ്വർണവില മാറ്റമില്ലാതെ തുടരുന്നതിന് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. പവന് 320 രൂപ ഇന്ന് കുറഞ്ഞു.  ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,280 രൂപയാണ്. 

ഇന്നലെ  യുഎസ് വിപണി തുറന്നപ്പോൾ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര സ്വർണ്ണവില 2152 ഡോളറിലേക്ക് താഴ്ന്നു. കഴിഞ്ഞ ആഴ്ച റെക്കോർഡ് വിലയിലേക് എത്തിയ സ്വർണവില ഇന്നലെ വരെ അതെ വില തുടർന്നു. നേരിയ ഇടിവിൽ പ്രതീക്സ്‌യിലാണ് ഉപഭോക്താക്കൾ. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണി വില  6035 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5010 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമ സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)