കൊടിയത്തൂർ, ചാത്തപറമ്പിൽ, നടക്കൽ റോഡിൽ താമസിക്കുന്ന കുടുംബത്തിലെ ആർ വയസ്സുള്ള ആണ്കുട്ടിയെ നീല ഷർട്ടും, കറുത്ത പാന്റ്സും ധരിച്ച ഒരാൾ തട്ടിക്കൊണ്ടുപോവാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും, തട്ടിക്കൊണ്ടുപോവാൻ ശ്രമം നടന്നപ്പോൾ കുട്ടി കരഞ്ഞ കാരണം അയാൽ ശ്രമം ഉപേക്ഷിച്ചു ഓടി മറയുകയായിരുന്നു എന്നും കുട്ടി പറഞ്ഞതായി കുട്ടിയുടെ പിതാവ് ചെറുവാടി ലൈവിനോട് പറഞ്ഞു.
വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ നാട്ടിൽ വരുന്ന യാചാകൻമാരെ പ്രോത്സാഹിപ്പിക്കരുത് തുടങ്ങി പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഈ സംഭവത്തെ ആസ്പദമാക്കി സ്വീകരിക്കാൻ സാധിക്കുന്ന നടപടികൾ ഉണ്ടാവണം എന്നുമുള്ള പ്രധാന അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
👆TO ADVERTISEMENT HERE: 8137856944 (WhatsApp)
പോലീസിൽ പരാതി പെട്ടിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് ചെറുവാടി ലൈവ് നോട് പറഞ്ഞു.
Tags:
KODIYATHUR

