Flash News

Nattu Media

ട്രെയിൻ തട്ടി മുക്കം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു


മുക്കം
: മുക്കത്തെ പ്രമുഖ കുടുംബമായ   വയലിൽ പരേതനായ ഉമ്മർകോയ ഹാജിയുടെ മകനായ , മോയിമാസ്റ്ററുടെ മകൻ 
ആനയാംകുന്ന് മുരിങ്ങoപുറായി പോടുവണ്ണിക്കൽ വയലിൽ സിദാൻ (19) ആണ് ട്രെയിൻ തട്ടി മരിച്ചത്. 

ബേപ്പൂര് അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപം ഇന്നലെ (20-03-2024-ബുധനാഴ്ച) രാത്രി 8.30-ഓടെയാണ് അപകടം.വെല്ലൂർ ഇൻസ്റ്റ്യുട്ട് ഓഫ് ടെക്നോളജിയിലെ വിദ്യർഥിയാണ് 

മയ്യിത്ത് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മുക്കം ആനയാംകുന്നുള്ള  സ്വവസതിയിൽ എത്തിച്ചു  പൊതുദർശനത്തിനായി വെച്ചിരിക്കുകയാണ്.

എല്ലാവരുടെയും സൗകര്യം കണക്കിലെടുത്ത് 
മയ്യിത്ത് നിസ്കാരത്തിനുള്ള സൗകര്യം വീട്ടിൽ തന്നെ ഒരുക്കിയിട്ടുണ്ട്.

മയ്യിത്ത് നിസ്ക്കാരം നാളെ (22-03-2024-വെള്ളിയാഴ്ച) രാവിലെ 7:00 മണിക്ക് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.

സഹോദരങ്ങൾ - ഡാനിഷ്, ഡിജില.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)