കൂളിമാട് : കൂളിമാട് വാർഡിലെ അമ്പലപ്പൊറ്റ വെളുത്തേടത്ത് മേത്തൽ റോഡിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പ്രാഥമികഘട്ട കോൺക്രീറ്റ് നടത്തി നവീകരിച്ച നാരങ്ങാളി വെളുത്തേടത്ത് മേത്തൽ ഭാഗം വാർഡ് മെംബർ കെ.എ. റഫീഖ് ഉദ്ഘാടനം ചെയ്തു. കെ.എ. ഖാദർ മാസ്റ്റർ, അബ്ദുല്ല മാനൊടുകയിൽ, എൻ.എം. ഹുസൈൻ,ടി.വി.ഷാഫി മാസ്റ്റർ, എം.വി. അമീർ, കെ. അഹമ്മദ് കുട്ടി, കെ.സി.സാദിഖ് ,വി. മുഹമ്മദ്, കെ.സി. ഷരീഫ്, മജീദ് കൂളിമാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
KOOLIMAD
