എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ വികസനത്തിൽ പത്തനാപുരത്ത് സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ്, തെരുവ് വിളക്കുകൾ അടക്കമുള്ളവ റോഡ് വർക്ക് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പ്രകാശികാത്തതിൽ യൂത്ത് ലീഗ് പത്തനാപുരം കമ്മറ്റിയുടെ നേത്രത്വത്തിൽ പത്തനാപുരം KSEB എഞ്ചിനീയർ മുന്പാകെ നേരിട്ട് പരാതി അറിയിച്ചു..
കരാറുകാരുടെ ഭാഗത്ത് നിന്ന് KSEB യിൽ നൽകാനുള്ള പേപ്പർ വർക്കുകൾ പൂർണമായി നൽകാത്ത സാഹചര്യത്തിൽ കണക്ഷൻ അനുവദിക്കാൻ സാധികില്ല എന്ന് അറിയിച്ചു..
ഉടനെ കരാറുകാരുമായി ഫോണിൽ ബന്ധപെടുകയും ഉടൻ തന്നെ KSEB യിൽ നൽകാനുള്ള നടപടി വേഗത്തിൽ ആക്കി തരുമെന്ന് ഉറപ്പ് നൽകി..
യൂത്ത് ലീഗ് പ്രതിനിധികൾ ഈ വിഷയ യുമായി KSTP ഉദ്യോഗസ്ഥരുമായി നിരന്തര മായി ഫോണിൽ ബന്ധ പെട്ടിരുന്നു..
യൂത്ത് ലീഗ് ഏറനാട് മണ്ഡലം വൈസ് പ്രസിഡന്റ് അഷ്‌റഫ് കെ. പി, ഷാജി KKS (പത്തനാപുരം യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ് )ഷാഹിർ എം. പി (യൂത്ത് ലീഗ് സെക്രട്ടറി ), ഷഹബാസ് കാരാട്ടിൽ (msf സെക്രട്ടറി പത്തനാപുരം), ഉമ്മർ എം. പി. എന്നിവർ പങ്കെടുത്തു.
