കോടഞ്ചേരി: മതേതര ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും ജനാധിപത്യവും മതേതരത്വവും ഇന്ത്യൻ ഭരണഘടനയും കാത്തു സൂക്ഷിക്കുവാൻ ഇൻഡ്യ സഖ്യത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ മുഴുവൻ മതേതര ജനാധിപത്യ മുന്നണി പ്രവർത്തകരും അണിനിരക്കണമെന്നും മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി പറഞ്ഞു. വയനാട് പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 51 ബൂത്ത് തെയ്യപ്പാറയിൽ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകൾക്കും യുവജനങ്ങൾക്കും കർഷകർക്കും തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും ഉപകാരപ്രദമായ ജനകീയ മാനിഫെസ്റ്റോയാണ് ഇൻഡ്യ സഖ്യം മുന്നോട്ടു വെക്കുന്നതെന്നും ജെബി മേത്തർ എം.പി ഓർമപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പോൾ ടി. ഐസക് അധ്യക്ഷനായി. കെ.പി.സി.സി നിർവാഹ സമിതി മുൻ അംഗം മില്ലി മോഹൻ മുഖ്യപ്രഭാഷണം നടത്തി. തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജോബി ഇലന്തൂർ, യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ്,
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശേരി, യു.ഡി.എഫ് നേതാക്കളായ സണ്ണി കാപ്പാട്ടുമല, കഹാർ വേഞ്ചേരി, ജോസ് പൈകയിൽ, തമ്പി പറകണ്ടത്തിൽ, അബൂബക്കർ മൗലവി, വാർഡ് അംഗം ഷാജു ടി.പി തെന്മലയിൽ, സജിനി രാമൻകുട്ടി, രഞ്ജിഷ് മത്തായി, മഹിള കോൺഗ്രസ് നേതാക്കളായ ബിന്ദു ജോൺസൺ, അന്നക്കുട്ടി ദേവസ്യ, റെജി തമ്പി, സജി നിരവത്ത്, ഫ്രാൻസിസ് മുണ്ടാട്ടിൽ, ഇബ്രാഹിം തട്ടൂർ, അബ്ദുല്ല തെയ്യപ്പാറ, അസീസ് തെയ്യപ്പാറ സംസാരിച്ചു.

