ദോഹ: ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ചു കൊണ്ട് ജനാധിപത്യം സംരക്ഷിക്കൽ ഓരോ ഇന്ത്യൻ പൗരൻ്റെയും കടമയാണന്ന് കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് പറഞ്ഞു.
യുഡിഎഫ് ഖത്തർ കൊടിയത്തൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇൻകാസ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ സിദ്ധീഖ് പുറായിൽ മുഖ്യാതിഥിയായിരുന്നു. അനീസ് കലങ്ങോട്ട് അദ്ധ്യക്ഷത വഹിച്ചു.
ഹാരിസ്മാനു വരച്ച രാഹുൽ ഗാന്ധിയുടെ ചിത്രം സിദ്ധീഖ് പുറായിൽ പ്രകാശനം ചെയ്തു.
ഇൻകാസ് ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, കെ.എം സി.സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അത്തീഖ്റഹ്‌മാൻ, ഇൻകാസ് ജില്ലാ പ്രസിണ്ടണ്ട് വിപിൻ മേപ്പയൂർ, കെ.എം സി.സി ജില്ലാ സെക്രട്ടറി ഒ.പി സാലിഹ് , കെ.എം. സി.സി ലീഗൽ സെൽ വൈസ് ചെർമാൻ അഡ്വ.സജിമോൻ കാരക്കുറ്റി , കെ.ടി അബ്ദുല്ല മാസ്റ്റർ, അസീസ് പുറായിൽ, സി.ടി സിദ്ധീഖ്,ഹാഷിം തിരുവമ്പാടി സംസാരിച്ചു. കെ.പി. സഫ്‌വാൻ സ്വാഗതവും ,അനീസ് എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.
Tags:
GULF
