Flash News

Nattu Media

എളമരം പാടശേഖരത്തിലെ തണ്ണിമത്തന്‍ വിളവെടുപ്പ് നാളെ


എടവണ്ണപ്പാറ
: വാഴക്കാട്് ഗ്രാമപഞ്ചായത്തില്‍ ആദ്യമായി കൃഷി ചെയ്ത തണ്ണിമത്തന്റെ വിളവെടുപ്പ് ബുധനാഴ്ച രാവിലെ നടക്കും. ഒ.സി.അലി, കെ.ടി.സലീം, ഗോപിനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് എളമരം പാടശേഖരത്തില്‍ രണ്ട് ഏക്കറില്‍ തണ്ണിമത്തന്‍ കൃഷി ചെയ്തത്.. നെല്‍കൃഷി വിളവെടുപ്പിന് ശേഷമാണ് തണ്ണിമത്തന്‍ കൃഷി തുടങ്ങിയത്. കീടനാശികളൊന്നും ഉപയോഗിക്കാതെ പൂര്‍ണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി. ആവശ്യത്തിനുള്ള വളങ്ങളും വെള്ളവും നൂതന രീതികള്‍ നടപ്പിലാക്കിയാണ് കൃഷി നടത്തിയത്. തണ്ണി മത്തൻ കൃഷി 100 മേനി വിളവ് കിട്ടിയിട്ടുണ്ട്.
പാകമായ തണ്ണിമത്തന്‍ ഓരോന്നും എട്ടും പത്തും കിലോയോളം തൂക്കം വരുന്നതാണ്. വിളവെടുപ്പ് ദിവസം രാവിലെ എളമരം പാടശേഖരത്തില്‍ എത്തുന്നവര്‍ക്ക് നാടന്‍ തണ്ണിമത്തന്‍ മാന്യമായ വിലക്ക് ലഭിക്കുന്നതാണെന്ന് കൃഷി ചെയ്ത മൂന്ന് പേരും പറയുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)