അരീക്കോട് പത്തനാപുരം ഏഴാം വാർഡ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച SSLC, +2 , A+ നേടിയവർക്കും L S S, USS ലഭിച്ചവർക്കും , ഖുർആൻ മനപാഠമാക്കിയ ചെറിയ കുട്ടികൾക്കും അവാർഡ് ദാനവും,മോയിൻ കുട്ടി വൈദ്യർ സ്മാരക അക്കാദമി അവാർഡ് ലഭിച്ച മാപ്പിള ഗാന രചയി താവ് -പ്രശസ്ത എഴുത്തു കാരനുമായ ഇ . കെ. എം. പന്നൂരിന് ഉപഹാരം നൽകി.
കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് വി .പി സഫിയ ഹുസൈൻ ഉദ്ഘാടനം ചെയ്തു .
നൗഷാദ് അരീക്കോട് (മോട്ടിവേറ്റർ) വിദ്യാർത്ഥി കൾക്കും രക്ഷിതാക്കൾക്കും ഉള്ള മൊട്ടിവേഷൻ & കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു
യോഗ ത്തിൽ വി .ടി ഉസ്മാൻ അധ്യക്ഷനായി . വാർഡ് മെമ്പർ എം.പി അബ്ദു റഹിമാൻ , ടി.മുഹമ്മദലി മാസ്റ്റർ ,എൻ. വി അബ്ദുൽ ഹമീദ് , അനസ് കാരാ ട്ടിൽ എന്നിവർ പ്രസംഗിച്ചു . എൻ . വി . ഷഫീക്കലി മാസ്റ്റർ ( സെക്രട്ടരി ) സ്വാഗത വും , എം.പി അസ്സെനാർ നന്ദിയും പറഞ്ഞു .


