എസ് ഡി പി ഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
എസ് എസ് എൽ സി, പ്ലസ് ടു വിജയികളായ വിദ്യാർത്ഥികളുടെ സംഗമവും അനുമോദനവും നടത്തി.
ചുള്ളിക്കാപറമ്പ് സുബൈർ മൗലവി മെമ്മോറിയാൽ ഹാളിൽ വെച്ച് നടന്ന വിപുലമായ പരിപാടി പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് ടി പി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
ചിത്രകാരൻ സാജിത് ചോലയുടെ
മോട്ടിവേഷൻ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
വിജയികളെ മൊമെന്റോ നൽകി ആദരിച്ചു.
മണ്ഡലം സെക്രട്ടറി സി പി ഷമീർ, ടി പി മുഹമ്മദ്, സുബൈർ പോയിൽക്കര, സാലിം ഇടവഴിക്കടവ്, ശിഹാബ് കൈതക്കൽ
തുടങ്ങിയവർ സംസാരിച്ചു.
