ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മെയ് 21ന് കോഴിക്കോട് റഫി ലവേർസ് മൂസിക് അസോസിയേഷൻ കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച "യാദോം കി ഭാരാത് " പ്രോഗ്രാമിൽ കേരളത്തിൽ ആദ്യമായ് 13 മണിക്കൂർ തുടർച്ചയായി 125 മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിച്ച വാഴക്കാട് നൂഞ്ഞിക്കര നിവാസികൂടിയായ പ്രശസ്ത ഗായകൻ അഷ്റഫ് കോഴിക്കോടിന് വാഴക്കാടിൻ്റെ ആദരം ജൈസൽ എളമരം പൊന്നാട അണിയിച്ചും, ഒ.വിശ്വനാഥൻ ഷാൾ അണിയിച്ചും ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് നൽകി.
ഷംസു മപ്രം ,പ്രിയ വാഴക്കാട് ട്രഷറർ സി.കെ. അബൂബക്കർ , കമ്മറ്റി ചെയർമാൻ ടി.പി.എം ഹാഷിർ അലി, ജനറൽ കൺവീനർ പി.ടി സുബൈർ, പ്രോഗ്രാം ആർ .ജയന്ത് കുമാർ, കൺവീനർ കെ. കെ. ചന്ദ്രഹാസൻ എന്നിവർ സംബന്ധിച്ചു.
കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിലെ ഒരു സാധാരണ അട്ടിമറി തൊഴിലാളിയായ അഷ്റഫ് കോഴിക്കോട് കഴിഞ്ഞ വർഷം 100 റഫി ഗാനങ്ങൾ ആലപിച്ച് റെക്കോർഡ് ബ്രേക്കിംഗ് ആയ 125 ഗാനങ്ങളുമായി റഫി സാബിനുള്ള ഈ ട്രൈബ്യൂട്ട് പ്രോഗ്രാം
പഴയ കാല റഫി ഗായകൻ ഉസ്മാൻ കോഴിക്കോടിൻ്റെ ഭക്തിഗാനങ്ങളോടെയാണ് പ്രോഗ്രാം ആരംഭിച്ചത്.
Tags:
VAZHAKKAD

