കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ്- 1 -മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് വാർഡ്തലയോഗം നടന്നു. ആശ വർക്കർ സൈനബ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ സാക്കിയ നിസാർ അധ്യക്ഷത വഹിച്ചു. PHC ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമ്യ രോഗപ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് വിവരണം നൽകി.PHCസിസ്റ്റർശ്രീജ,ആശാവർക്കർ ആബിദ സൈബൂബി അംഗനവാടി ടീച്ചർ നഫീസ കുടുംബശ്രീ /പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിന് ആശാവർക്കർ ആബിദ നന്ദി പറഞ്ഞു.
വീടുകളിലെ കിണറുകൾ ക്ലോറിനേഷൻ ,വീടും പറമ്പും ശുചീകരണം ,പൊതു ഇടങ്ങളിലെ ശുചീകരണ പ്രവർത്തികൾ കൂട്ടായ്മയോടെ നടത്തുന്നതിലും നിങ്ങളുടെ ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും ആരോഗ്യം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തം
പകർച്ചവ്യാധികൾ ഇല്ലാത്ത ഒന്നാം വാർഡിനായി നമുക്ക് ഒരുമിച്ച് നിൽക്കാമെന്ന്
മെമ്പർ/ആശാവർക്കർ/CDSമെമ്പർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പറഞ്ഞു

