Flash News

Nattu Media

ജന പ്രതിനിധിയെ അപമാനിച്ചവരെ അറസ്റ്റ് ചെയ്യണം


കൊടിയത്തൂർ
പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്തിനെ
പരസ്യമായി അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ഇടതു മുന്നണി  നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പതിവുപോലെ തൻ്റെ കൃത്യനിർവ്വഹണത്തിനായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് വരികയായിരുന്നു ചെയർപേഴ്സൺ. ഈ സമയം പഞ്ചായത്ത് ഓഫീസിനു സമീപം സമരത്തിലേർപ്പെട്ടിരുന്ന ഏതാനും എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും ചെയർപെഴ്സൺ ആയിശയെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയുമായിരുന്നു. കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകളിൽ വൈറലായിട്ടും പ്രതികൾക്കെതിരെ യാതൊരു നടപടിയുമെടുക്കാത്തതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

പ്രസിഡൻ്റ് എൻ കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. മജീദ് മൂലത്ത്, പി പി ഉണ്ണിക്കമ്മു, ഗുലാം  ഹുസൈൻ ,കെ ടി ഷാബൂസ് അഹമ്മദ്, എൻ  ജമാൽ ,പിസി  നാസർ  മാസ്റ്റർ ,ഇ  എ  ജബ്ബാർ ,ബഷീർ കുവ്വപ്പാറ, എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)