Flash News

Nattu Media

കുടുംബശ്രീ ദിനാഘോഷവും എന്നിടം ഉദ്ഘാടനവും


കീഴുപറമ്പ്
ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഡ് 10 അൻവർ നഗർ എ ഡി എസ്  എന്നിടം ഉദ്ഘാടന പരിപാടിയുടെ ഭാഗമായി  വയോജന സംഗമവും സാംസ്കാരിക സദസും
സംഗീത സായാഹ്നവും സംഘടിപ്പിച്ചു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സഫിയ ഹുസൈൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. 


വൈസ് പ്രസിഡണ്ട് പി പി  എ  റഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എംപി അബ്ദുറഹീം.മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെസിഎ ശുക്കൂർ,അസിസ്റ്റൻറ് സെക്രട്ടറി അരവിന്ദൻ സാർ, എഡിഎസ്ചെയർപേഴ്സൺ ആയിഷ കെ ടി എന്നിവർ     ആശംസകൾ അർപ്പിച്ചു. തുടർന്ന് മുൻ ഹെൽത്ത് ഇൻസ്പെക്ടറൂം റിസോഴ്സ് പേഴ്സനുമായ സി പി സുരേഷ് സാർ ക്ലാസ് എടുത്തു.ശേഷം സമീർ സപ്പുവിന്റെ നേതൃത്വത്തിൽ സംഗീത സായാഹ്നം നടത്തി.സിഡിഎസ് ചെയർപേഴ്സൺ പി പി റംല ബീഗം സ്വാഗതവും
എഡിഎസ് മെമ്പർ സാബിത നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)