എളമരം : എളമരം കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് മാലിന്യം തള്ളിയ മിനി വാഹനം പിടികൂടി.ഇന്ന് 12 മണിയോടുകൂടി എളമരം പാലത്തിൽ നിന്നും ചാക്കിൽ കെട്ടിയ മാലിന്യം തള്ളുന്നത് കണ്ട യാത്രക്കാരനാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
വാഹന രജിസ്ട്രർ നമ്പർ പ്രകാരം പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വാഹന ഉടമയെ വാഴക്കാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവർക്കെതിരെ
കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
Tags:
VAZHAKKAD
