മുക്കം |കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ മുക്കം കറുത്തപറമ്പില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം.ഇന്നലെ വെെകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.കനത്ത മഴ പെയ്യുന്നതിനിടെ കറുത്തപറമ്പ് ഇറക്കത്തില്‍ വെച്ചാണ് അപകടം.സംഭവത്തില്‍ നാല് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി.അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി അതേ ദിശയിലുള്ള ഇന്നോവ കാറിന്റെ പിറകില്‍ ഇടിച്ചാണ് ആദ്യം അപകടം നടന്നത്. തുടര്‍ന്ന് നിയന്ത്രണംവിട്ട ഇന്നോവ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറില്‍ ഇടിച്ചു. അപകടത്തെ തുര്‍ന്ന് നിയന്ത്രണംവിട്ട് തെന്നിമാറിയ ടാങ്കര്‍ ലോറി സ്വകാര്യ ബസിലും ഇടിച്ചാണ് നിന്നത്.അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റില്ലെങ്കിലും നാല് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടാങ്കര്‍ ലോറിയുടെ മുന്‍വശത്തെ രണ്ട് ടയറുകളും ഒടിഞ്ഞ നിലയിലാണ്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.