കൊടിയത്തൂര്‍ : കൊടിയത്തൂര്‍ പഞ്ചായത്തില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയെഴുതി പാസ്സായ പകുതിയിലധികം വിദ്യാര്‍ഥികള്‍ക്ക് പ്ലസ്റ്റുവിന് പഠിക്കാന്‍ അവസരമില്ല. പഞ്ചായത്തിലെ മൂന്ന് ഹൈസ്‌കൂളുകളില്‍ നിന്ന് 1100 പേര്‍ പാസ്സായയി. തുടര്‍പഠനത്തിനായി മൂന്ന് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും കൂടി ആകെ 480 സീറ്റുകളാണുള്ളത്. സി.ബി.സ്.ഇ 10-ാം ക്ലാസ്സ് വിജയികള്‍ വേറേയുമുണ്ട്. പുതിയ +2 ബാച്ചുകള്‍ അനുവദിച്ച് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഞ്ചായത്തില്‍ തന്നെ പഠിക്കുവാനുളള അവസരമൊരുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു കെ.ടി.ഹമീദ് അധ്യക്ഷത വഹിച്ചു. റഫീഖ് കുറ്റിയോട്ട്, സാലിം ജീറോഡ്, ശ്രീജ മാട്ടുമുറി, പി.കെ ഹാജറ എന്നിവര്‍ സംസാരിച്ചു.
Tags:
KODIYATHUR
