Flash News

Nattu Media

പാഴൂർ ജനകീയ ആരോഗ്യ കേന്ദ്രം താല്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി


കൂളിമാട്
: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് വാർഡിൽ പ്രവർത്തിച്ചിരുന്ന പാഴൂർ ജനകീയ ആരോഗ്യ കേന്ദ്രം, കൂളിമാട് - കളൻതോട് റോഡ് വികസന ഭാഗമായി പൊളിച്ചു മാറ്റുന്നതിനാൽ  എരഞ്ഞിപറമ്പിലെ താല്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി. വാർഡ് മെമ്പർ കെ.എ. റഫീഖിൻ്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റീന മാണ്ടിക്കാവിൽ , മെമ്പർമാരായ ഇ.പി. വത്സല, ശിവദാസൻ ബംഗ്ലാവിൽ, ജെ.എഛ് ഐ നവ്യ , ആശാ വർക്കർമാരായ കെ.വി. നുസ്റത്ത്, വി.ജയ,രുഗ്മിണി, സാനിറ്റേഷൻ കമ്മിറ്റിയംഗങ്ങളായ കെ.സി. സാദിഖ്, ഇ.കുഞ്ഞോയി,ഇ. പി. സജ്ല, റഷീദ നവാസ് ,  എം.കെ. മജീദ്, ടി. മുജീബ് ,മജീദ് കൂളിമാട് തുടങ്ങിയവർ സെൻ്ററിലെത്തി സൗകര്യങ്ങൾ വിലയിരുത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)