മാവൂർ -കോഴിക്കോട് റൂട്ടിൽ യാത്രക്കാർക്ക് ഏറെ സമയം റോഡിൽ ചിലവഴിക്കേണ്ടി വന്നിരുന്ന കുറ്റിക്കാട്ടൂരിലെ ഗതാഗത കുരുക്കാണ് ഒടുവിൽ പരിഹാരമായത് . വൈകുന്നേര സമയങ്ങളിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്കിൽ ടൗൺ വീർപ്പു മുട്ടൽ പതിവായിരുന്നു..
കച്ചവട സ്ഥാപനങ്ങൾക്കും വലിയ തലവേദനയായിരുന്നു കുരുക്ക്. ഗതാഗത കുരുക്ക് മൂലം ജനം അങ്ങാടിയിലേക്ക് ഇറങ്ങാനും മടിച്ചു തുടങ്ങിയതോടെ കച്ചവട സ്ഥാപനങ്ങളെ യും ബാധിച്ചു തുടങ്ങിയതോടെ പൗര പ്രശ്നമായി മാറുകയായിരുന്നു കുരുക്ക്.ഗതാഗത കുരുക്കിന്റെ പ്രധാന കാരണമായിരുന്ന
കുറ്റിക്കാട്ടൂർ-കുന്ദമംഗലം ജംഗ്ഷനിലെ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഫ്രണ്ട്സ് ടേക്സ്റ്റൈൽസിന് മുന്നിലെ പുതിയ ബസ് ബേയിലേക്ക് മാറ്റിയാണ് നിലവിൽ കുരുക്ക് അഴിച്ചത് ജംഗ്ഷൻ്റെ തൊട്ടടുത്ത് നിന്നും മാറി പടിഞ്ഞാറ് ഭാഗത്തേക്കു മാറ്റി
ഡിവൈഡർ വെച്ച് തിരിച്ച ബസ് ബേയിലാണ് കോഴിക്കോട്ടേക്കുള്ള ബസ്സുകൾ ഇനി നിർത്തുക. കൂടാതെ ഈ ഭാഗങ്ങളിലോ ജങ്ഷന് സമീപത്തോ ആയി മറ്റു വാഹന പാർക്കിങ്ങുകൾ നിരോധിച്ചിട്ടുണ്ട്. ബസ് ബേ മുടക്കി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ഈടാക്കുമെന്നു സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
Tags:
KOZHIKODE
