Flash News

Nattu Media

വാഴക്കാട് പഞ്ചായത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു




ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ തൈകള്‍ നട്ടു. പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.റഫീഖ് അഫ്‌സല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ മലയില്‍അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.പി.മൂസക്കുട്ടി, പി.ടി.വസന്തകുമാരി, സുഹറ, സരോജിനി, കൃഷിഓഫീസര്‍ റൈഹാനത്ത്, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഷറഫുന്നീസ, ബഡ്‌സ് സ്‌കൂള്‍ പ്രഥമധ്യാപിക നിഷിദ, ആലിക്കുട്ടി, കെ.അലി എന്നിവര്‍ പങ്കെടുത്തു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)