Flash News

Nattu Media

ലൗ ഷോർസ്കൂൾ വിദ്യാർത്ഥികളുടെ കൂടെ പ്രവേശനോത്സവം ആഘോഷമാക്കി എടവണ്ണപ്പാറ ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ


പള്ളിപ്പടി ലൗ ഷോർസ്പെഷൽ സ്കൂളിൽ ഈ വർഷത്തെ പ്രവേശനോൽസവം വർണാഭമാക്കാൻ എടവണ്ണപ്പാറ മേഖല ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളുമെത്തി.ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്കൊപ്പം പാട്ട് പാടിയും കഥകൾ പറഞ്ഞും മണിക്കൂറുകൾ ചെലവഴിച്ച് പ്രവേശനോത്സവം അവിസ്മരണീയമാക്കി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിഭവസമൃദ്ധമായ ഭക്ഷണവും നൽകിയാണ് അസോസിയേഷൻ ഭാരവാഹികൾ മടങ്ങിയത്. മുൻ PTAപ്രസിഡണ്ടുമാരായ കരീം എളമരം, താഷ്കണ്ട് അബ്ദുഹാജി 
ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ടും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.ഒ.അലി സാഹിബ്, സെക്രട്ടറി ബഷീർ കണ്ണാമ്പുറത്ത്,  ഭാരവാഹികളായ വി.പി.കരീം,കുറുമ്പത്തൊടി അയമു ഹാജി, ലത്തീഫ് മുണ്ട് മുഴി, ക്ലോക് ടവർ അബു ഹാജി,അസീസ് മാസ്റ്റർ വെട്ടുപാറ, അബ്ദുറഹ്മാൻ ഹാജി, ഒ.വിശ്വനാഥൻ, കെ.യം.നൗഷാദ്, നൻമണ്ട റിയാസ്, മാധ്യമ പ്രവർത്തകൻ സ്കൂൾ ചാരിറ്റി കൺവീനറുമായ ഉമറലി ശിഹാബ് മുതലായവർ പരിപാടിക്ക് നേതൃത്വം
നൽകി.

പൊതുപ്രവർത്തകനും വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടുമായ ജൈസൽ എളമരം, റിയാസ് നൻമണ്ട, റാഷിദ് തുടങ്ങിയവർ ഗാനമാലപിച്ചു.
പി.ടി.എ.പ്രസിഡണ്ട് യു കെ അസൈൻ സാഹിബിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം
അസോസിയേഷൻ ചാരിറ്റിവിംഗ് കൺവീനറും ജീവകാരുണ്യ പ്രവർത്തകനും സ്കൂളിൻ്റെ അഭ്യു തയകാംക്ഷിയുമായ അൽജമാൽ നാസർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ കോഡിനേറ്റർ ആറ്റശ്ശേരി മുഹമ്മദ് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)