Flash News

Nattu Media

ബിജെപി യെ മുട്ട് കുത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്, കോൺഗ്രസല്ല!ഇടത് സോഷ്യലിസ്റ്റ് പാർട്ടികൾ : ഡോ.സി കെ ഷമീം


ബിജെപി യെ മുട്ട് കുത്തിക്കുന്നതിൽ 
പ്രധാന പങ്ക് വഹിച്ചത്,
കോൺഗ്രസല്ല!
ഇടത് സോഷ്യലിസ്റ്റ് പാർട്ടികൾ! കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറന്നത് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ! ഇന്ത്യാ മുന്നണിക്ക് ശക്തി പകരാൻ ആരവത്തോടെ സോഷ്യലിസ്റ്റ് മുന്നേറ്റം രാജ്യത്ത് തിരിച്ചുവന്നെന്നും യുവജനതാദൾ (എസ് ) ദേശീയ പ്രസിഡന്റ്‌ ഡോ.സി കെ ഷമീം.

കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റ് മുട്ടിയ സംസ്ഥാനങ്ങളിലെ സീറ്റ് നില ഒന്ന് പരിശോധിക്കാം

മധ്യപ്രദേശ്  
ബി ജെ പി       -  29
കോൺഗ്രസ്   -   0

ഗുജറാത്ത്
ബി ജെ പി       -  25
കോൺഗ്രസ്   -    1

ഒഡിഷ
ബിജെ പി         -  19
കോൺഗ്രസ്         1

ഛത്തിസ്ഗഢ്
ബി ജെ പി         -  10
കോൺഗ്രസ്    -    1

ഡൽഹി   
ബി ജെ പി           -  7
കോൺഗ്രസ്      -  0

ഉത്തരാഖണ്ഡ്
ബി ജെ പി          -   5
കോൺഗ്രസ്     -   0

അസം 
ബി ജെ പി           -  9
കോൺഗ്രസ്       - 3

ഹിമാചൽ പ്രദേശ്
ബി ജെ പി            - 4
കോൺഗ്രസ്       - 0

ജാർഖണ്ഡ്
ബി ജെ പി           - 8
കോൺഗ്രസ്      - 2

അരുണാചൽ പ്രദേശ് 
ബിജെപി            - 2
കോൺഗ്രസ്     - 0

ഇന്ത്യ സഖ്യത്തിൽ നിന്ന് മത്സരിച്ച സംസ്ഥാനങ്ങളിൽ നിന്നല്ലാതെ ഒരിടത്തും ബി ജെ പിയെ തറപറ്റിക്കുന്നതിൽ കോൺഗ്രസിന്  കാര്യമായ റോളുമുണ്ടായിട്ടില്ലന്നും ബി ജെ പി യുടെ സകല പ്രതീക്ഷകളേയും തച്ചുടച്ച യുപിയിൽ ബിജെപിക്ക് കനത്ത പ്രഹരം നൽകിയത് അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയാണന്നും കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറന്നത് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിലാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)