Flash News

Nattu Media

KNM സലഫി മദ്രസ്സ പ്രവേശനോത്സവം


ചെറുവാടി
മതസാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന KNM സലഫി മദ്രസ്സയിൽ വർണ്ണശബളമായ പ്രവേശനോത്സവം നടന്നു. ചടങ്ങ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ വെള്ളങ്ങോട് ഉൽഘാടനം ചെയ്തു. മതപഠനം വിദ്യാർത്ഥികളിൽ സഹ ജീവി സ്നേഹം വളർത്തുകയും വിനയവും , കരുണയും ഉണ്ടാക്കുമെന്നും മെമ്പർ പറഞ്ഞു. 37 വർഷമായി പ്രവർത്തിക്കുന്ന സലഫി മദ്രസ്സ ചെറുവാടിയിൽ മതസാംസ്കാരിക മേഖലയിൽ നിരവധി വിദ്യാർത്ഥികളെ വാർത്തെടുത്തിട്ടുണ്ട്. KNM വൈസ് പ്രസിഡൻ്റ് PP ലായിക്കലി, ജമാൽ കുറുവാടങ്ങൽ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.


 PTMHS അധ്യാപകൻ പി.മഹ്റൂഫ് മാസ്റ്റർ വിദ്യാർത്ഥികൾക്ക് വേണ്ടി ഉൽബോദന ക്ലാസ് നടത്തി. മുഹമ്മദ് മാസ്റ്റർ VP ,PTA പ്രസിഡൻ്റ് കളത്തിൽ മുജീബ്, അബ്ദുള്ള സുല്ലമി CV, നഫീസ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . KNM പൊതു പരീക്ഷയിൽ 7-ാം ക്ലാസ്സിൽ മുഴുവൻ A+ വാങ്ങിയ കുട്ടികൾക്ക് ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു. സുബൈർ മദനി നന്ദി പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)