Flash News

Nattu Media

മര്‍കസ് നോളജ് സിറ്റിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു


നോളജ് സിറ്റി:
മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ വിഭാഗത്തില്‍ ഡോ. പി വി ശംസുദ്ദീന്‍, ഫങ്ഷനല്‍ മെഡിസിനില്‍ ഡോ. പി വി മജീദ്, ജനറല്‍ ഒ പി വിഭാഗത്തില്‍ ഡോ. മുഹമ്മദ് ശഹന്‍ഷ, ഡോ. ഷഹനാര ടി, ഡോ. മുഹമ്മദ് ശിറാസ് എന്നിവരും ഡയബറ്റോളജിയില്‍ ഡോ. മുഹമ്മദ് റാസിഫ്, ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. പവ്‌നസ്സ് അബ്ദുര്‍റഹ്‌മാന്‍, യൂറോളജിയില്‍ ഡോ. വിനീത് അടിയോടി, ഓര്‍ത്തോ വിഭാഗത്തില്‍ ഡോ. മുംതശര്‍ അഹ്‌മദും ഡോ. റംശീലയും, പെയിന്‍ ആന്‍ഡ് പാലിയേറ്റീവില്‍ (പിഎംആര്‍) ഡോ. മുനീര്‍ ചാലില്‍, ഗ്യാസ്‌ട്രോ സര്‍ജറിയില്‍ ഡോ. രാമലിംഗം, മെഡിക്കല്‍ ഗ്യാസ്‌ട്രോളജിയില്‍ ഡോ. മനോജ് എം ജി എന്നിവരുമാണ് പരിശോധന നടത്തിയത്. 
കൂടാതെ, എല്ലുകളുടെ ബലക്ഷയ പരിശോധന, ഡയബറ്റിക് ന്യൂറോപതി ടെസ്റ്റ്, വിവിധ ലാബ് ടെസ്റ്റുകള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി സൗജന്യമായി നല്‍കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആനുകൂല്യത്തോട് തുടര്‍ ചികിത്സയും അനുവദിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)