Flash News

Nattu Media

മൂന്നാംവാര്‍ഡ് ഉപതെരഞ്ഞെടുപ്പ്:വെല്‍ഫെയര്‍ പാര്‍ട്ടി നിലപാട് പ്രഖ്യാപന കണ്‍വെന്‍ഷന്‍ നാളെ മാട്ടുമുറിയില്‍


കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് മാട്ടുമുറി മൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാട് പ്രഖ്യാപനം ജൂലൈ 8 തിങ്കളാഴ്ച വൈകു. 7 മണിക്ക് മാട്ടുമുറിയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രഖ്യാപനം നിര്‍വഹിക്കും. 
പാര്‍ട്ടി ജില്ലാ സെക്രട്ടറി അന്‍വര്‍ കെ.സി, മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ്, സെക്രട്ടറി റഫീഖ് കുറ്റിയോട്ട്, യൂനിറ്റ് പ്രസിഡന്റ് ശ്രീജ മാട്ടുമുറി, സെക്രട്ടറി സജീഷ് മാട്ടുമുറി തുടങ്ങിയവര്‍ സംബന്ധിക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)