ചെറുവാടി: പൊറ്റമ്മൽ യൂത്ത് സംഘടിപ്പിച്ച 7's ഫുട്ബോൾ ഫെസ്റ്റിലെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ 'ഐ റോക്സ് കണ്ണാംപറമ്പിനെ പരാജയപ്പെടുത്തി 'നെയ്‌ബേഴ്‌സ് അത്താണി' വിജയ കിരീടം ചൂടി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അത്താണിയുടെ വിജയം.
വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച 'നെയ്‌ബേഴ്‌സ് അത്താണി' കൃത്യമായ ഇടവേളകളിൽ കണ്ണാംപറമ്പിന്റെ വലകുലുക്കി. സെവൻസ് ഫുട്ബോൾ ആവേശമുയർത്തി പൊറ്റമ്മൽ യൂത്ത് സംഘടിപ്പിച്ച ഫുട്‌ബോൾ ഫെസ്റ്റിന്റെ ആദ്യം സീസൺ വിജയികൾ എന്ന നേട്ടം കൂടി 'നെയ്‌ബേഴ്‌സ് അത്താണി' ഈ വിജയത്തിലൂടെ നേടിയിരിക്കുകയാണ്.
![]() |
| ഐ റോക്സ് കണ്ണാംപറമ്പ് ടീം |
അതോടൊപ്പം കൂറേ കാലം ഉറങ്ങി കിടന്ന ചെറുവടിക്കാർക്കിടയിലെ പ്രാദേശിക ഫുട്ബോൾ മത്സരങ്ങൾക്ക് ഒരു പുതു ജീവൻ കൂടി നൽകിയിരിക്കുകയാണ് പൊറ്റമ്മൽ യൂത്ത് സംഘടിപ്പിച്ച ഈ 7's ഫുട്ബോൾ ഫെസ്റ്റ്. അതു തെളീക്കുന്നതാണ് ഓരോ മത്സരത്തിനും ലഭിച്ച മികച്ച ജനപങ്കാളിത്തം. ഫൈനൽ മത്സരത്തിലും ചെറുവാടിയുടേയും, പരിസര പ്രാദേശങ്ങളിലേയും ജനങ്ങൾ കളി കാണാനായി ഗ്രൗണ്ടിൽ തടിച്ചു കൂടിയിരുന്നു.
ടൂർലമെന്റിലെ ബെസ്റ്റ് പ്ലയെറായി ഐ റോക്സ് കണ്ണാംപറമ്പിന്റെ അബു അർഹനായി. മികച്ച ഗോളിക്ക് നൽകുന്ന Golden glove നെയ്‌ബേഴ്‌സ് അത്താണിയുടെ ഗോൾ കീപ്പർ ഫക്രു നേടി. ടൂർലമെന്റിലെ ബെസ്റ്റ് സ്റ്റോപ്പർ സഹദ് (നെയ്‌ബേഴ്‌സ് അത്താണി), ടോപ് ഗോൾ സ്കോറർ ആയി നെയ്‌ബേഴ്‌സ് അത്താണിയുടെ നിഹാൽ കെ.കെ യും തിരഞ്ഞെടുത്തു.
കൂടാതെ 40 വർഷത്തെ അപകട രഹിത ഡ്രൈവിങ്ങിന് അവാർഡ് കരസ്ഥമാക്കിയ ഉണ്ണിമോയിൻ കുട്ടി, തുടങ്ങി പ്രദേശത്ത് നിന്നും കലാ കായിക മേഖലകളിൽ മികവ് തെളീച്ചവരേയും വേദിയിൽ ആദരിച്ചു. CHERUVADI LIVE ന്റെ ന്റെ ചീഫ് അഡ്മിൻ ടിപി ഷിഹാദ് ചെറുവാടിയും പൊറ്റമ്മൽ യൂത്തിന്റെ സ്നേഹോപഹാരത്തിന് അർഹനായി
'വെറ്ററൻസ് ഫ്രണ്ട്ലി' പ്രദർശന മത്സരത്തിൽ
ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന 'വെറ്ററൻസ് ഫ്രണ്ട്ലി' പ്രദർശന മത്സരത്തിൽ അരുണോദയം കുന്നിയിൽ, TPYCO ചെറുവാടി എന്നീ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ അരുണോദയം കുന്നിയിൽ, TPYCO യെ 4-2 പരാജയ പെടുത്തി.
എം.എൽ.എ ശ്രീ. ലിന്റോ ജോസഫ് മുഖ്യാതിഥിയായി. കൂടാതെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ, ജി.അബ്ദുൾ അക്ബർ (കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്), സവാദ് ഇബ്രാഹിം (വികാസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാരശ്ശേരി ഗ്രാമപഞ്ചായത്ത്), അഡ്വക്കേറ്റ് ചാന്ദിനി വിനോദ് (മുക്കം നഗരസഭാ ചെയർപേഴ്‌സൺ), മജീദ് മൂലത്ത് (ബ്ലോക്ക് അംഗം കുന്നമംഗലം) എൻ ജമാൽ (മുസ്ലീംലീഗ് കൊടിയത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി), അഡ്വ: സുഫിയാൻ,ഗുലാം ഹുസൈൻ, ശരീഫുദ്ധീൻ എളിയങ്ങോട്ട്, തുടങ്ങി നിരവധി കലാ കായിക സാംസ്കാരിക മേഖലകളിലെ വ്യക്തികൾ ടൂർലമെന്റ് കമ്മിറ്റി ഒരുക്കിയ വേദിയിൽ അഥിതികളായി എത്തി.


