Flash News

Nattu Media

മിൽമ മലബാർ മേഖലാ മുൻ ചെയർമാൻ ശ്രീ. പി. പി. ഗോപിനാഥപിള്ള അന്തരിച്ചു.

മുക്കം: മിൽമ മലബാർ മേഖലാ മുൻ ചെയർമാൻ ശ്രീ. പി. പി. ഗോപിനാഥപിള്ള (88 വയസ്സ്) കായാപ്ലാക്കൽ അന്തരിച്ചു.

1952 മുതൽ കലാ സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. പിൽകാലത്ത് 'മിൽമ'  ആയി മാറിയ മിൽക്ക് സപ്ലൈ യൂണിയന്റെ പ്രാരംഭ കാല സാരഥികളിൽ ഒരാളായിരുന്നു. മിൽക്ക് സപ്ലൈ യൂണിയന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ആയും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം മുക്കം ക്ഷീരോല്പാദക സംഘത്തിന്റെ പ്രസിഡന്റ് ആയിരുന്നു. കോഴിക്കോട് ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ്‌, കർഷക കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി, കാരശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌, തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്, കാരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തുടങ്ങിയ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. 

ഗണിത ബിരുദധാരിയായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മലയോര മേഖലയായ മുക്കത്ത് ആദ്യമായി 'താഷ്‌കെന്റ് ട്യൂട്ടോറിയൽ'  എന്ന പേരിൽ പത്താം ക്ലാസ്സ്‌ പഠന സൗകര്യം ഉണ്ടായിരുന്ന ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത്. 

ഭാര്യ സരസമ്മ, മക്കൾ ജി. അജിത് കുമാർ, ജി. അനിൽ കുമാർ (എക്സ് ആർമി), മിനി മോൾ. ജി (RBSK നേഴ്സ്, NRHM), മരുമക്കൾ ഷൈനി പമ്പാ വാലി, രുഗ്മിണി ബേപ്പൂർ, അഡ്വ. എൻ. വേണുഗോപാൽ ഉണ്ണികുളം.

സംസ്ക്കാരം നാളെ ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 10 മണിക്ക് മുക്കം ആനയാം കുന്ന്‌ മിൽമാ ജങ്ക്ഷന് സമീപമുള്ള അദ്ദേഹത്തിന്റെ വീട്ടു വളപ്പിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)