കോഴിക്കോട്: 16കാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന് കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിലായി.
മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കേസിലാണ് ഫിലിപ്പിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൗൺസിലിംഗിനായി പെൺകുട്ടിയെ രക്ഷിതാക്കൾ ഫിലിപ്പിന്റെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 2025 സെപ്റ്റംബറിൽ കാസർകോട് വെച്ച് ഉപദ്രവിച്ചുവെന്നാണ് പരാതി. എന്നാൽ ഇവിടെനിന്ന് അനുവാദം കൂടാതെ മറ്റിടങ്ങളലേക്ക് കൊണ്ട് പോയി എന്നാണ് പരാതിയിലുള്ളത്.
സമൂഹമാധ്യമങ്ങളിലെങ്ങും വൻ സ്വീകാര്യതയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ കൺസൾട്ടന്റുമാണ് ഫിലിപ്പ് മമ്പാട്.
