Flash News

Nattu Media

ബൈത്തുറഹ്മ സമർപ്പണം

ചെറുവാടി: തെനേങ്ങാപറമ്പിൽ വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി നിർമിച്ച ബൈത്തുറഹ്മ സമർപ്പണം സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് നിർവഹിച്ചു. രണ്ടുവർഷം മുമ്പ് കാറ്റിൽ തകർന്ന വീടിന് പകരം ഒരു വിധവക്കും കുടുംബത്തിനുമായി വീട് നിർമിച്ചു നൽകുകയായിരുന്നു. 

സയ്യിദ് സാദിഖ ലി ശിഹാബ് തങ്ങളാണ് തറക്കല്ലിട്ടത്. സമർപ്പണ ചടങ്ങിൽ നിർമാണ കമ്മിറ്റി ചെയർമാൻ എൻ.കെ അഷ്റഫ് അധ്യക്ഷ നായി. ഖത്തർ ഇൻകാസ് പ്ര സിഡന്റ് സിദ്ദീഖ് പുറായിൽ മുഖ്യാതിഥിയായി.

വാർഡ് മെംബറും നിർമാണ കമ്മിറ്റി കൺവീനറുമായ ടി.പി ഷറഫുദ്ദീൻ, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻന്റ് ടി കവിത, ബ്ലോക്ക് മെംബർ മജീ ദ് മൂലത്ത്, പഞ്ചായത്ത് മെമ്പർ മാരായ കെ.വി നിയാസ്, എം.പി ജുമൈല, യൂസഫ് ബാ വുക്ക, മുസ്‌ലിം ലീഗ് നേതാവ് എം.എ അബ്ദുറഹ്മാൻ, മണ്ഡ ലം ലീഗ് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാൻ, പഞ്ചാ യത്ത് ലീഗ് ഭാരവാഹികളായ എൻ. ജമാൽ, പി.കെ ബഷീർ, യൂത്ത് ലീഗ് മണ്ഡലം മുൻ പ്ര സിഡന്റ്റ് വി.പി.എ ജലീൽ, യു .ഡി.എഫ് പഞ്ചായത്ത് കൺ വീനർ മുനീർ ഗോതമ്പറോഡ്, ടി. പി മുഹമ്മദ് സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)