കൊടിയത്തൂർ പി ടി എം ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകർക്ക് പി.ടി.എ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പും സ്നേഹവിരുന്നും നൽകി.
ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ എം.എസ് ബിജു, ഹൈസ്കൂൾ പ്രധാനാധ്യാപകൻ ജി. സുധീർ, അധ്യാപകരായ നാസർ കാരങ്ങാടൻ, വി.കെ അബ്ദുറഹിമാൻ, സുഷമ, നോൺ ടീച്ചിംഗ് സ്റ്റാഫ് സലീം എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ഉദ്ഘാടനവും ഉപഹാര സമർപ്പണവും നഗര സഭ ചെയർപേഴ്സൺ കെ.പി ചാന്ദ്നി നിർവഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട പി ടി എ കമ്മറ്റി അംഗങ്ങളായ കസ്ന ഹമീദ്, എസ്.എ നാസർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.മുക്കം ചിൽ ആൻ്റ് സിപ്പ് ഹോട്ടൽ ഓപ്പൺ ഓഡിറ്റാേറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ സി.ഫസൽ ബാബു, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷരീഫ് അമ്പലക്കണ്ടി, എം.പി.ടി.എ പ്രസിഡൻ്റ് നിശീഥിനി, മൻസൂർ കൊടിയത്തൂർ, നജ്മുദ്ധീൻ കീഴുപറമ്പ്, മുഹമ്മദലി കൊടിയത്തൂർ
തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക് ഷമീറ ഗോതമ്പ റോഡ്, ഷീന സുധീർ, മുജീബ്, വിനോദ് മണാശ്ശേരി, ഹഫ്സ പി.എച്ച്.ഇ.ഡി, ജസ്ന തുടങ്ങിയവർ നേതൃത്വം നൽകി.
