Flash News

Nattu Media

രണ്ടര ഏക്കറിൽ വനിതാ കർഷകയുടെ തണ്ണിമത്തൻ കൃഷി

ചേന്ദമംഗല്ലൂർ: തരിശുഭൂമിയിൽ വനിതാ കർഷകയുടെ തണ്ണിമത്തൻ കൃഷിക്ക് തുടക്കം കുറിച്ചു. ചേന്ദമംഗല്ലൂർ പുൽപറമ്പിൽ പറമ്പാട്ടുമ്മൽ വയലിലാണ് രണ്ടര ഏക്രയോളം വരുന്ന സ്ഥലത്ത് എടോളിപ്പാലി സഫിയയുടെ നേതൃത്വത്തിൽ ശാസ്ത്രീയമായി തണ്ണിമത്തൻ കൃഷി ഇറക്കുന്നത്. മുക്കം നഗരസഭയിലെ മികച്ച വനിതാ കർഷകയും ക്ഷീരകർഷകമായ സഫിയ എടോളിപ്പാലി ഇപ്രാവശ്യം പുതിയ കൃഷിരീതി പരീക്ഷിക്കുകയാണ്.

രണ്ടര ഏക്ര വരുന്ന തരിശു ഭൂമി ഉഴുതുമറച്ച് തണ്ണിമത്തൻ കൃഷി പാകപ്പെടുത്തി സഫിയയും പത്മനാഭനും ചേർന്നാണ് തണ്ണിമത്തൻ കൃഷിയിറക്കുന്നത്. മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി നടീൽ കർമ്മം ഉദ്ഘാടനം ചെയ്തു. മുക്കം കൃഷി ഓഫീസർ ടിൻസി ടോം അധ്യക്ഷത വഹിച്ച ചടങ്ങിൽ* നഗരസഭ കൗൺസിലർ മാരായ ജസീല അസീസ്, ഷഫീഖ് മാടായി, ബനൂജ വി, ലീല പുൽപ്പറമ്പിൽ, കർഷകനായ ബഷീർ അമ്പലത്തിൽ, മമ്മദ് മാസ്റ്റർ, അബ്ദുൽ ഗഫൂർ തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)