കൊടിയത്തൂർ : കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉറുദു ഒന്നാം ഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന അല്ലാമ ഇഖ്ബാൽ ഉറുദു ടാലൻ്റ് മീറ്റിൽ മികവിൻ തിളക്കവുമായി സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ കൂട്ടുകാർ. യു പി തലത്തിൽ അഞ്ചിലും ആറിലും ഏഴിലും മത്സരിച്ച ആറ് വിദ്യാർത്ഥികളും മികച്ച വിജയം കരസ്ഥമാക്കി. ഏഴാം തരത്തിൽ മത്സരിച്ച ഫാതിമ അനീസ നൂറ് ശതമാനം മാർക്ക് സ്കോർ ചെയ്തു A+ കരസ്ഥമാക്കി.എം.മുഹമ്മദ് ജവാദ് ,എം.മലീഹ നൂർ,
ബുർഹാൻ അഹമ്മദ്, കെ.മുഹമ്മദ് ഹാദി, പി.ഫാതിമ അനീസ,യു.ഫാത്തിമ ജുമാന എന്നീ വിദ്യാർത്ഥികളാണ് 90, 95% മാർക്ക് സ്കോർ ചെയ്ത് മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിൻ്റെ അഭിമാന താരങ്ങളായി മാറിയത്. മത്സരത്തിൽ വിജയിച്ച കൂട്ടുകാരെ സ്കൂൾ പിടിഎ&സ്റ്റാഫ് അഭിനന്ദനങ്ങളറിയിച്ചു. പി, ടി എ പ്രസിഡൻ്റ് സി കെ നസീം അഹമ്മദ്,പ്രധാനധ്യാപകൻ പി.പി. മമ്മദ് കുട്ടി മാസ്റ്റർ, പി.സി മുജീബ് റഹ്മാൻ,
സി.കെ മുഹമ്മദ് ബഷീർ സംസാരിച്ചു.ടി ബേനസീറ,മജീദ് പൂത്തൊടി,മുഹ്സിന എന്നിവർ സംബന്ധിച്ചു.
