Flash News

Nattu Media

സൈറാ ഭാനു ടീച്ചർ ഗുരുശ്രേഷ്ഠ പുരസ്ക്കാരം ഏറ്റുവാങ്ങി.

അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ നൽകിവരുന്ന ഗുരുശ്രേഷ്ഠ പുരസ്ക്കാരം കീഴുപറമ്പ് GVHSS ലെ എം .സൈറാ ഭാനു ഏറ്റുവാങ്ങി.


കൊല്ലം ശാസ്താംകോട്ടയിൽ വെച്ച് നടന്ന ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ, എം.പി. പുരസ്ക്കാര വിതരണം നിർവഹിച്ചു. സംസ്ഥാന,ദേശീയ തലത്തിൽ അവാർഡുകൾ നേടിയ അധ്യാപക കൂട്ടായ്മയാണ് കഴിഞ്ഞ 31 വർഷമായി പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു വരുന്നത്. കുന്നത്തൂർ എം.എൽ.എ,കോവൂർ കുഞ്ഞുമോൻ, കരുനാഗപ്പള്ളി എം.എൽ.എ., സി. ആർ മഹേഷ് ,സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ അയിഷ ആനടിയിൽ, സംസ്ഥാന പ്രസിഡൻ്റ് മാത്യു അഗസ്റ്റിൻ, ജനറൽ സെക്രട്ടറി വി.എൻ. സദാശിവൻപ്പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)