Flash News

Nattu Media

*"ഒരുമയാണ് പെരുമ" സഹവാസ ക്യാമ്പ് നടത്തി

 


കൊടിയത്തൂർ : സലഫി പ്രൈമറി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് നടന്നു. ഒരുമയാണ് പെരുമ എന്ന ക്യാപ്ഷനിൽ സ്കൂളിൽ ഒരുമിച്ചു കൂടി താമസിച്ച് പഠനം നടത്തി. സ്കൂൾ ബാഗും പാഠപുസ്തകങ്ങളും ഇല്ലാതെ വരച്ചും പാടിയും കണ്ടും രസിച്ചും പ്രയോഗിച്ചും ഉറങ്ങിയും കുട്ടികൾ ഇരു പകലുകളും ഒരു രാത്രിയും ഒരുമിച്ചു കഴിഞ്ഞു. വിവിധ സെഷനുകളിലായി ലഘുപരീക്ഷണങ്ങൾ, ചിത്ര രചനയും പഠനവും എഴുത്തും വായനയും, കലാപ്രകടനങ്ങൾ, ഒറിഗാമി, നാടൻ പാട്ട് , നാടൻ യാത്ര എന്നിവയും ഉണ്ടായി. കുട്ടികളുടെ അധ്യാപിക കൂടിയായ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കവിത ടീച്ചർ കുട്ടികൾക്കൊപ്പം തിമർത്താടിപ്പാടിയത് ഏറെ കൗതുകകരമായി. ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചതും പ്രസിഡണ്ടായിരുന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ടി പി ഷറഫുദ്ദീൻ, പിടിഎ പ്രസിഡണ്ട് മുഹമ്മദ് യാസീൻ, എം പി ടി എ ചെയർപേഴ്സൺ സജിന പി എം , ഖാദിമുൽ ഇസ്ലാം സംഘം സെക്രട്ടറി ഷബീർ കൊടിയത്തൂർ പി.സി അബ്ദുറഹ്മാൻ മാസ്റ്റർ, കെ വി അബ്ദുസ്സലാം മാസ്റ്റർ, എം കെ ബഷീർ എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)