Flash News

Nattu Media

കരിപ്പൂർ എയർപോർട്ട് റോഡിൽ നാല് ബസുകൾ കത്തി നശിച്ചു

കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ ഭദ്രയുടെ ബസുകൾ ആണ് കത്തിയത്.

മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരുന്ന ബസുകൾക്കാണ് തീപിടിച്ചത്. നിലവിൽ സർവീസ് നടത്താത്ത ബസുകളാണിവയെന്നാണ് വിവരം. അടുത്തടുത്തായി നിർത്തിയിട്ടിരിക്കുകയായിരുന്നു ബസുകൾ. വിമാനത്താവള സ്റ്റാഫുകൾക്കായി സർവീസ് നടത്തിയിരുന്ന ബസുകളാണിവ.

കരിപ്പൂർ വിമാനത്താവളത്തിലെ ഫയർ എഞ്ചിനും കോഴിക്കോട്ട് നിന്നുള്ള അഗ്നിശമനാ യൂണിറ്റുമെത്തിയാണ് തീയണച്ചത്. തീ പൂർണാമായും നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ ആളപായമില്ല.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)