കീഴുപറമ്പ്: രാത്രി കിടക്കയിൽ വെച്ച മൊബൈൽ ഫോൺ കത്തി അപകടം ഒഴിവായത് തല നാരിഴയ്ക്ക്. കീഴുപറമ്പ് പഞ്ചായത്ത് പഴംപറമ്പ് തൃക്കളയൂരിൽ ചക്കിങ്ങൽ വീട്ടിലാണ് ഈ സംഭവം നടന്നത്.
ഗൃഹനാഥനായ മുസാഫിർ രാത്രി ഉറങ്ങുന്ന സമയത്ത് കിടക്കയിൽ വെച്ച മൊബൈൽ ഫോൺആണ് രാവിലെയോടെ തനിയെ കത്തിയത്. പുലർച്ചെ കുട്ടികളെ മദ്രസയിൽ കൊണ്ടുപോയി വിടുന്നതിനായും ഭർത്താവിനെ വിളിച്ചുാൻ മുറിയിലെത്തിയ മുസാഫിറിന്റെ ഭാര്യ ജസ്നയാണ് ഫോൺ കിടക്കയിലിരുന്ന് കത്തുന്നത് കണ്ടത്. ഉടൻ ഭർത്താവിനെ വിളിച്ചെഴുന്നേൽപ്പിച്ചതിനാൽ അപകടം ഒഴിവാക്കുകയായിരുന്നു.