മലപ്പുറം, കുറ്റിപ്പുറത്തിന് സമീപം ആതവനാട്ടിലെ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ ലോറിയുടെ ക്യാബിനിൽ നിന്ന് ക്ലീനറുടെ മൃതദേഹം പുറത്തെടുത്തു. ഏഴ്മ ണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ലോറി വെള്ളക്കെട്ടിൽ നിന്ന് പുറത്തെടുത്തത്. ക്യാബിൻ പൊളിച്ച് മാറ്റിയ ശേഷമാണ് ക്ലീനർ മുസ്തഫയുടെ മൃതദേഹം പുറത്തെത്തിച്ചത്
'ഒരു ഫുഡ് പ്രോഡക്റ്റ്സി'ന്റെ ലോറിയാണ് വെള്ലി പകൽ ഒന്നോടെ ഊരോത്ത് പള്ലിയാലിൽ അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് വെള്ളത്തിലേക്ക് ചാടിയ ലോറി ഡ്രൈവർ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ നാട്ടുകാർ രക്ഷിച്ചിരുന്നു. വളാഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാഫറിന്റെ നട്ടെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ആഴമുള്ള ക്വാറിയിലെ വെള്ളത്തിൽ താഴ്ന്നുപോയ ലോറിക്കുള്ളിൽ കുടുങ്ങിയ മുസ്തഫയെ കാണാതാകുകയായിരുന്നു. തുടർന്ന് അഗ്‌നിരക്ഷസേന, സ്കൂബ ടീം, നീന്തൽ വിദഗ്ദ്ധർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്.
ക്വാറിയിലെ വെള്ളകെട്ടിൽ നിന്ന് ലോറി പുറത്തെടുക്കാനുള്ള ശ്രമം മൂന്ന് തവണ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ലോറി പുറത്തെടുത്തത്. മുസ്തഫയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെളിയാഴ്ച ഉച്ചയോടെയാണ് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിച്ചത്. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞ വെള്ളകെട്ടിലേക്ക് ലോറി മറിഞ്ഞത്. ക്വാറിയോട് ചേർന്നുള്ള പ്രദേശത്ത് അപകടങ്ങൾ പതിവാണെന്നാണ് നാട്ടുകായ പറയുന്നത്.
Tags:
MALAPPURAM
