Flash News

Nattu Media

'മഴവില്ല്': സ്കൂള്‍ വാർഷികം സമാപിച്ചു.

കൊടിയത്തൂർ: കഴുത്തൂട്ടിപ്പുറായ ജിഎൽപി സ്കൂളി 'മഴവില്ല്' എന്നപേരിൽ സംഘടിപ്പിച്ച 68ാം വാർഷികവും വിരമിക്കുന്ന ഹെഡ്മാസ്റ്റർ മധുസൂദനൻ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും ഗംഭീരമായി സമാപിച്ചു .

പരിപാടികൾ ശ്രീ ലിന്റോ ജോസഫ് എംഎൽഎ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പര്‍ ആയിശ ചേലപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപകൻ മധുസൂദനൻ മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ മജീദ് മൂലത്ത്, ആസാദ് മാസ്റ്റര്‍, കെഎം അബ്ദുല്‍ റഹ്മാന്‍ ഹാജി, കാവിൽ അബ്ദുള്ള, എംടി റിയാസ്, കെടി അബ്ദുള്ള എന്നിവർ സംസാരിച്ചു.

അനുമോദനം, കെജി  കോൺവൊക്കേഷൻ,  അവാർഡ് ദാനം, കുട്ടികളുടെയും പൂർവവിദ്യാർത്ഥികളുടെയും കലാപരിപാടികൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.

പിടിഎ പ്രസിഡണ്ട് ശംസു കുന്നത്ത് സ്വാഗതവും, കരീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)