Flash News

Nattu Media

പാഴൂരിലെ വാഹനാപകടം, പ്രതി പിടിയിൽ


മാവൂർ: ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. കാറോടിച്ച ചെറുവാടി സ്വദേശി മുഹമ്മദ് ഇർഫാനെ മാവൂർ പോലീസാണ് പിടികൂടിയത്. മാവൂർ സിഐ ദിനേശ് ടി പി , എസ് ഐ സലിം മുട്ടാത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച കൊടിയത്തൂർ പഴംപറമ്പ് സ്വദേശികളെ പാഴൂരിൽ വച്ച് വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്.

കൊടിയത്തൂർ പഴംപറമ്പ് സ്വദേശികളായ തൻസീഫും ഇർഫാനും തമ്മിൽ പണമിടപാടിന്റെ പേരിൽ ഉണ്ടായ പ്രശ്നത്തിൽ കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇർഫാൻ തന്സീഫിനെ വീട്ടിൽ കയറി മർദ്ദിച്ചതാണ് കേസിന്റെ തുടക്കം. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ തൻസീഫിനെ ഇർഫാൻ തന്നെയാണ് അന്ന് ഹോസ്പിറ്റലിൽ എത്തിച്ചത് .അതിനു ശേഷം ഹോസ്പിറ്റലിൽ നിന്നു പോയ ഇർഫാനെ വഴിയിൽ പാഴൂരിൽ വച്ച് തൻസീഫിന്റെ സഹോദരങ്ങൾ ബൈക്കിലെത്തി തടയാൻ ശ്രമിച്ചപ്പോളാണ് ഇവരെ ഇർഫാൻ ഓടിച്ചകാർഇടിച്ചു തെറിപ്പിച്ചത്.തുടർന്ന് ഇർഫാൻ ഒളിവിൽ പോകുകയായിരുന്നു .

ഇർഫാൻറെ മർദനത്തിൽ പരിക്കേറ്റ തന്സീഫും കാറിടിച്ചു പരിക്കേറ്റ സഹോദരങ്ങളായ തസ്‌നീം ,തൻസീം എന്നിവരും ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)