പന്നിക്കോട്: കൊടിയത്തൂർ പഞ്ചായത്തിലെ വാർഡ് 11 കാരാളി പറമ്പ് ലെ അങ്ങാടിയിൽ പ്രകാശിക്കാത്ത തെരുവ് വിളക്കുകൾ പ്രകാശിപ്പിച്ചും പുതിയ തെരുവ് വിളക്കുകൾ സ്ഥാപിച്ചും മാതൃകയായി വാർഡ് മെമ്പർ പി കുട്ടിഹസ്സൻ.
പ്രധാന പാതയോരത്ത് രാത്രിയായാൽ ഇരുട്ട് മൂടിയതിനാൽ കാൽ നട യാത്രക്കാർക്കും,സ്കൂൾ, മദ്രസ വിദ്യാർത്ഥികൾക്കും മറ്റു വാഹന യാത്രക്കാർക്കും ഏറെ പ്രയാസമായിരുന്നു.ഇതെല്ലാം മുൻകൂട്ടി കണ്ടാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അറ്റകുറ്റപണിയും പുതിയ തെരുവ് വിളക്കുകൾ പ്രകാശിപ്പിച്ചും ചെയ്തത്.
Tags:
PANNICODE
