Flash News

Nattu Media

സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഉദ്ഘാടനവും വാര്‍ഷികാഘോഷവും

മുക്കം : മികവോടെ ഉയരങ്ങളിലേക്ക് എന്ന പ്രമേയത്തില്‍ നെല്ലിക്കുന്ന് എം.എം.ഒ എ.എല്‍.പി സ്‌കൂളില്‍ നടപ്പിലാക്കുന്ന മിഷന്‍-26 സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷികാഘോഷവും നടത്തി.


ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എം.ഒ പ്രസിഡന്റ് വി. അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷനായി. സി.ഇ.ഒ വി. അബ്ദുല്ലക്കോയ ഹാജി മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെൻ്റ് കമ്മിറ്റി സ്കൂളിന് നൽകുന്ന സ്നേഹോപഹാരം ഹെഡ് മാസ്റ്റര്‍ കെ. അബ്ദുല്‍ അസീസ് ഏറ്റുവാങ്ങി. ഹെഡ് മാസ്റ്റർ കെ. അബ്ദുൽ അസീസിനെ മാനേജ്മെൻ്റ് കമ്മിറ്റി പൊന്നാടയണിച്ച് ആദരിച്ചു. മുക്കം നഗര സഭ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി മുഖ്യാതിഥിയായി.

മുക്കം നഗര സഭ വൈസ് ചെയര്‍മാന്‍ സി.എ പ്രദീപ്കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മനീഷ ഉള്ളാട്ടില്‍, വാര്‍ഡ് കൗണ്‍സിലര്‍ ലീല പുല്‍പറമ്പില്‍, എം.എം.ഒ ട്രഷറര്‍ വി. മോയിഹാജി, സെക്രട്ടറി വി. അസ്സു, എം.എം.ഒ അക്കാദമിക് ഡയരക്ടർ അബ്ദു, എം.എ.എം.ഒ കോളജ് പ്രിൻസിപ്പൽ ഡോ. സാജിദ്, പി.ടി.എ പ്രസിഡന്റ് സാദിഖ് കൂളിമാട്, എം.പി.ടി.എ പ്രസിഡന്റ് മുഹ്‌സിന എരഞ്ഞിപ്പറമ്പ്, ഹൈസ് സ്കൂൾ എച്ച്.എം മൻസൂർ അലി, ബോയ്സ് ഹോസ്റ്റൽ മാനേജർ മുഹമ്മദ് ചെറുവാടി, പൂർവ അധ്യാപക പ്രതിനിധി അബ്ദുൽ കരീം, പൂർവ്വവിദ്യാർത്ഥി പ്രതിനിധി ഒ.എം അബ്ദുറഹിമാൻ, പി.ടി.എം ഷറഫുന്നീസ, വിദ്യാർത്ഥി പ്രതിനിധി ഹനീൻ മുഹമ്മദ്, എസ്.ആര്‍.ജി കണ്‍വീനര്‍ കെ. അബ്ദുല്‍ ബഷീര്‍ സംസാരിച്ചു. വാർഷികത്തോടനുബന്ധിച്ച് ഫൂഡ് ഫെസ്റ്റും സംഘടിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)