Flash News

Nattu Media

ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം; വിസ്ഡം സ്റ്റുഡന്റ്സ് 'എതിരെ' ലഹരിവിരുദ്ധ ടോക്ക് ഷോ സംഘടിപ്പിച്ചു

 


ചെറുവാടി: ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് പുതുതലമുറയെ രക്ഷിക്കാൻ 'ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം' എന്ന സന്ദേശവുമായി വിസ്ഡം സ്റ്റുഡന്റ്സ് കൊടിയത്തൂർ സോൺ 'എതിരെ' ടോക്ക് ഷോ സംഘടിപ്പിച്ചു. ചെറുവാടി പഴംപറമ്പിൽ നടന്ന പരിപാടിയിൽ ലഹരിക്കെതിരെ ജാഗ്രതയോടെ ഒരു തലമുറ' എന്ന പ്രമേയത്തിൽ നടന്ന സംഗമം വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷമിൽ ടി ഉദ്ഘാടനം നിർവഹിച്ചു. ലഹരി ഉപയോഗം വ്യക്തിയെ മാത്രമല്ല, സമൂഹത്തെയും കുടുംബത്തെയും തകർക്കുമെന്നും, തുടക്കത്തിൽ തന്നെ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ ഹോപ് ഡി അഡിക്ഷൻ സെന്റർ ഡയറക്ടർ ജമാൽ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ എസ്.എ നാസർ മുഖ്യാതിഥയായി.

വിവിധ യുവജന സംഘടനാ പ്രതിനിധികളായ അംജദ് മദനി (വിസ്ഡം യൂത്ത്), അഡ്വ. സുഫിയാൻ (യൂത്ത് കോൺഗ്രസ്), അൻവർ കെ. സി (ജമാഅത്തെ ഇസ്ലാമി), ഡോ . മുബീൻ.എം , സി.എ മുസ്ലിഹ് വി.കെ, മുഫ്തി ത്വാഹിർ, അസീൽ സി വി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)