ചെറുവാടി - കവിലട റോഡ് നിർമാണത്തിന്റെ ഭാഗമായി കുറുവാടങ്ങലിൽ റോഡിന്റെ ഇരുവശവും നിർമിച്ച റീഫ്ലിക്റ്റീവ് പോസ്റ്റിന്റെ അപാകത ചൂണ്ടികാട്ടി നാട്ടുകാർ.
40 സെ.മീ ഓളം താഴ്ചയിൽ കോൺക്രീറ്റ് ചെയ്യേണ്ട ഭാഗം മണ്ണിട്ട് മൂടുകയും പുറമെ നിന്ന് നോക്കുമ്പോൾ കോൺക്രീറ്റ് ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ ചെറിയ തോതിൽ കോൺക്രീറ്റ് ചെയ്ത് പ്രവർത്തി പൂർത്തീകരിക്കുന്നതിനിടയിലാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് മെമ്പർമാരായ എസ് എ നാസറിന്റെയും, കെ വി നിയസിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രവൃത്തി തടയുകയും വിവരം വകുപ്പ് എഞ്ചിനീയറെ അറിയിക്കുകയും വേണ്ട നടപടി കൈകൊള്ളാൻ നിർദേശിക്കുകയും ചെയ്തു
Tags:
CHERUVADI
