കോഴിക്കോട് നൗഷാദ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രൂപ്പിലുള്ള 500 ഓളം പേർക്ക് റമദാൻ സ്നേഹസമ്മാന വിതരണവും, നിർധനരായ വർക്കുള്ള റമദാൻ ക്വിറ്റിന്റെയും ജില്ലാതല ഉദ്ഘാടനവും താമരശ്ശേരിയിൽ വച്ച് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് ജി ടെക് നിർവഹിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഇത്തരം പ്രവർത്തികൾ എല്ലാ ജില്ലകൾക്കും മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നൗഷാദ്മാർക്ക് ഏരിയ കോഡിനേറ്റർമാർ വീടുകളിൽഎത്തിച്ചു നൽകി. ജില്ലാ പ്രസിഡണ്ട് കെ വി നൗഷാദ് അധ്യക്ഷത വഹിച്ചു.
നൗഷാദ് പൂനൂർ, നൗഷാദ് ചെമ്പ്ര, നൗഷാദ് കാരാടി, നൗഷാദ് ബാലുശ്ശേരി, എന്നിവർ നേതൃത്വം നൽകി ജില്ലാ സെക്രട്ടറി നൗഷാദ് കുറ്റിക്കാട്ടൂർ സ്വാഗതവും നൗഷാദ് ഷാൻ നന്ദിയും പറഞ്ഞു.
