കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പച്ച വൽക്കരണം നടക്കുന്നു എന്നാരോപിച്ച് CPIM ലോക്കൽ കമ്മറ്റി മെമ്പർ അനസ് ടി യുടെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ പ്രതിഷേധിച്ചത്.
UDF സർക്കാറിന്റെ ലീഗ് വിദ്യാഭ്യാസ മന്ത്രിയായപ്പോൾ ബ്ലാക്ക് ബോർഡും , സ്കൂൾ ഓടും പച്ചയടിച്ചത് വിവാദമായിരുന്നല്ലോ. സർക്കാർ സ്ഥാപനങ്ങൾക്ക് സർക്കാറിന്റെ നിർദ്ദേശമനുസരിച്ചുള്ള കളറാണല്ലോ അടിക്കാറ്. എല്ലാം കാറ്റിൽ പറത്തി ഹരിതാഭമാക്കാനുള്ള ശ്രമമാണ് കൊടിയത്തൂരിൽ പൊളിഞ്ഞത് എന്ന് അനസ് വാർത്താ കുറിപ്പിലൂടെ പറഞ്ഞു.

