Flash News

Nattu Media

അരീക്കോട്, അലുക്കലിലേ വാഹനാപകടം; 23 പേർക്ക് പരിക്കേറ്റു നാലുപേരുടെ നില ഗുരുതരമാണ്

അരീക്കോട് - എടവണ്ണപ്പാറ റോഡിലെ അലുക്കലിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ 23 പേർക്ക് പരിക്കേറ്റു നാലുപേരുടെ നില ഗുരുതരമാണ് 

എടവണ്ണയിൽ നിന്ന് അരീക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം. കുരിക്കൾ ഗ്രൂപ്പിന്റെ ബസ്സാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരിൽ നാലുപേരുടെ നില അതീവ ഗുരുതരമാണ്.

പരിക്കേറ്റവരെ ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ​അപകടത്തിന്റെ ആഘാതത്തിൽ ഇന്നോവ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെയും മറ്റ് യാത്രക്കാരെയും വാഹനത്തിന്റെ മുകൾഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. 

നാട്ടുകാരും പോലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)