മലപ്പുറം, തിരൂരിൽഅഞ്ചുവയസുകാരൻ കുഴഞ്ഞു വീണ് മരിച്ചു.
തിരൂർ തടുവിലങ്ങാട് സ്വദേശി ഷഹദാദ് മുഹമ്മദിന്‍റേയും ജെഷ്മ റഹ്മാന്‍റേയും മകൻ അബാനാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
തിരൂർ ഫാത്തിമ മാതാ സ്കൂളിലെ യുകെജി വിദ്യാർഥിയായിരുന്നു അബാൻ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.
